കാഞ്ഞങ്ങാട്: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കേന്ദ സര്‍ക്കാരും പഞ്ചാബിലെ എ എപി സര്‍ക്കാരും നടത്തിയ നടപടികളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ദേശീയ കാര്‍ഷിക വിപണനനയം പിന്‍വലിക്കുക, അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കുക, താങ്ങു വിലക്ക് നിയമപ്രാബല്യം നല്‍കുക. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുയര്‍ത്തി അഖിലേന്ത്യാ കിസാന്‍ സഭ കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പരിപാടി കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലംഗം കെ പി സഹദേവന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, ജില്ലാ അസി. സെക്രട്ടറി എം അസിനാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. പുതിയ കോട് എം എന്‍ സ്മാരക പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് മധുസൂദന്‍ കെ, പി പി നാരായണയന്‍, വി എം ചന്ദ്രന്‍, എം വി കുഞ്ഞമ്പു, മുരളീധരന്‍ രാവണീശ്വരം, കെ കുഞ്ഞിക്കണ്ണന്‍ മടിക്കൈ, എം കൃഷ്ണന്‍ നായര്‍, എം ജനാര്‍ദ്ധനന്‍ നായര്‍, എം മാധവന്‍, രത്‌നാകരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.