വെള്ളിക്കോത്ത് : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ശുചിത്വ വാര്‍ഡ് പ്രഖ്യാപനവും ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വെള്ളിക്കോത്ത് മത്സ്യ മാര്‍ക്കറ്റ്, കാരക്കുഴി കമ്മ്യൂണിറ്റി ഹാള്‍ പരിസരം, വെള്ളിക്കോത്ത് ജനകീയ ആരോഗ്യ കേന്ദ്ര പരിസരം അടോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണവും മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തിയും നടന്നു. തുടര്‍ന്ന് ജോളി യൂത്ത് സെന്റര്‍ പരിസരത്ത് ശുചിത്വ വാര്‍ഡ് പ്രഖ്യാപന ചടങ്ങ് വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്നു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി. ശ്രീനിവാസന്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോളി യൂത്ത് സെന്റര്‍ സെക്രട്ടറി ഐ. കെ പ്രദീപ് കുമാര്‍ , നഴ്‌സിംഗ് ഓഫീസര്‍ റിന്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങളായ ടി.വി. സുശീല, എം രമണി എന്നിവരെ വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി. ശ്രീനിവാസനും ആദരിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ. വി. ഷിബിന സ്വാഗതവും ആശാവര്‍ക്കര്‍ പി. ബീന നന്ദിയും പറഞ്ഞു.