കോടോം ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

രാജപുരം: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, ആശാവര്‍ക്കര്‍മാര്‍, അംഗണവാടി ജീവനക്കാര്‍ എന്നിവരുടെ വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോടോം ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്‍ ബാലൂര്‍ അധ്യക്ഷനായി. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, കാലിച്ചാ നടുക്കം മണ്ഡലം പ്രസിഡന്റ് മാണിയൂര്‍ ബാലകൃഷ്ണന്‍, ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് വിനോദ് നായ്ക്കയം, വാര്‍ഡ് മെമ്പര്‍മാരായ അഡ്വ. ഷീജ, ആന്‍സി ജോസഫ്, ജിനി ബിനോയ്, രാജീവന്‍ ചീരോല്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കമ്മ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് പണാംകോട്ട്, ജിബിന്‍ ജെയിംസ്, ഷിന്റോ ചുള്ളിക്കര, കുഞ്ഞിരാമന്‍ അയ്യങ്കാവ്, ബാബു മാഷ്, രാംനാത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *