കാസര്‍കോട്: SKSSF ജില്ലാ കമ്മിറ്റി ഈ വര്‍ഷം പ്രഖ്യാപിച്ച ‘ശംസുല്‍ ഉലമ’ അവാര്‍ഡ് സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി. അബ്ദുല്ല ഫൈസിക്ക് നല്‍കി. അണങ്കൂര്‍യില്‍ നടന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ സമസ്ത ജില്ലാ മുശാവറ വൈസ് പ്രസിഡന്റ് എം.എസ്. തങ്ങള്‍ മദനി അവാര്‍ഡ് നല്‍കി ആദരിച്ചു.
ജില്ലയിലെ ദീര്‍ഘകാല സമസ്ത പ്രവര്‍ത്തനതലങ്ങളിലും ദര്‍സ് മേഖലകളിലും നടത്തിയ അപൂര്‍വ സേവനങ്ങള്‍ പരിഗണിച്ചാണ് കെ.ടി. അബ്ദുല്ല ഫൈസി അവാര്‍ഡിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്തനത്തില്‍ തിളങ്ങിയ ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും ഈ അവാര്‍ഡ് നല്‍കി വരുകയാണ്.
മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ് ലഭിച്ച പ്രമുഖരില്‍ പള്ളിക്കര ഖാസി മര്‍ഹൂം പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍ഹും പൊറോപ്പാട് അബ്ദുള്ള മുസ്ലിയാര്‍, മര്‍ഹും ചിര്‍ത്തട്ടി ഹാജി അബൂബക്കര്‍ മുസ്ലിയാര്‍, മര്‍ഹും ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുഗു അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ എന്നിവരുണ്ട്.
ഉമറാ വിഭാഗത്തില്‍ മര്‍ഹും ചെര്‍ക്കളം അബ്ദുള്ള, മര്‍ഹും ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, ( SYS സംസ്ഥാന ട്രഷറര്‍മര്‍ഹും മെട്രോ മുഹമ്മദ് ഹാജി, കെ.കെ. അബ്ദുല്ല ഹാജി (ഉദുമ) തുടങ്ങിയവരും ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട് എന്ന് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും അറിയിച്ചു.
അവാര്‍ഡ് സമ്മാന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവ് പരിചയപ്പെടുത്തി ‘ സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലംപാടി, സത്താര്‍ ഹാജി അണങ്കൂര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, സമസ്ത ജില്ല മുശാവറ അംഗം ഹംസത്തു സഅദി ബോവിക്കാനം , ബഷീര്‍ ദാരിമി തളങ്കര , അബ്ദു റസാഖ് അബ്‌റാരി , എം.എച്ച് അഷ്‌റഫ് തുടങ്ങിയ
പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.