രാജപുരം :കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സമയബന്ധിതമായി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഓണ്‍ലൈന്‍ വഴിയേ ഒടുക്കേണ്ടതാണ്. വസ്തു നികുതിയിന്മേലുളള പിഴ പലിശ 31/03/2025 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും, നികുതി ദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറികള്‍ പോലുളള നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. നികുതി ദായകരുടെ സൗകര്യാര്‍ത്ഥം ഗ്രാമപഞ്ചായത്ത് ഓഫീസ് 23/03/2025 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 3 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.