പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസം ഭൂതബലി ഉത്സവം നടന്നു. രാത്രി ഭൂതബലി പാട്ടും നടന്നു. ദേവലോകത്ത് നിന്ന് ദേവി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഐതിഹ്യമാണ് ഭൂതബലിപാട്ടിന്റെ പ്രമേയം. ദേവിയുടെ ദൂതന്റെ പിന്‍ തലമുറക്കാരായ
ബാര മഞ്ഞളത്ത് ചീരുംബ ഭഗവതി ക്ഷേത്ര അവകാശികളായ നീറുവേട്ട സമുദായക്കാരാണ് ഭൂതബലി പാട്ട് പാടിപൊലിപ്പിക്കുന്നത്.
ദേവിയെ നമുക്ക് ലഭിക്കുവാന്‍ കാരണഭൂതരാണ് നീറുവേട്ട സമുദായക്കാര്‍ എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ അടിച്ചുതളി കര്‍മവും ഭൂതബലിപ്പാട്ടും വീര്‍വഹിക്കാന്‍ അവകാശപ്പെട്ടവര്‍.കൊടിയിറങ്ങും വരെ ഇവര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും. കോലത്ത് നാട്ടിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും തൃക്കണ്ണാട് ത്രയംബകേശ്വര
ക്ഷേത്രത്തിലും കൊടിയേറ്റത്തിന് ‘കമ്പകയര്‍’ സമര്‍പ്പിക്കുന്നതും നീറുവേട്ട സമുദായക്കാരുടെ പാരമ്പര്യ അവകാശമാണ്.
ഉത്സവത്തിന്റെ ഭാഗമായി ഭുതബലി, താലപ്പൊലി, ആയിരത്തിരി ദിവസങ്ങളില്‍ രാത്രി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും ഉണ്ടായിരിക്കും.