അഖിലേന്ത്യ കിസാന്‍ സഭയുടെ വാഹന പ്രചരണജാഥവെള്ളരി ക്കുണ്ടില്‍സമാപിച്ചു.

രാജപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമംകാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യ കിസാന്‍ സഭ കാസര്‍കോട് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥസമാപന സമ്മേളനം വെള്ളരിക്കുണ്ടില്‍ സി.പി.ഐ .ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു.കിസാന്‍സഭ മണ്ഡലം കമ്മറ്റി സെക്രട്ടറി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
സി.പി.ഐ വെള്ളരിക്കുണ്ട് ലോക്കല്‍ സെക്രട്ടറി വി.കെ ചന്ദ്രന്‍
അധ്യക്ഷത വഹിച്ചു.കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.അസിനാര്‍, അഡ്വക്കേറ്റ് സുരേഷ് ബാബു, കെ എസ് കുര്യാക്കോസ്, കെ.പി.സഹദേവന്‍, മുന്‍ എം എല്‍ എം.കുമാരന്‍ , കിസാന്‍ സഭ ജില്ലാ കമ്മറ്റി അംഗം ബി.രത്‌നാകരന്‍ നമ്പ്യാര്‍ , കിസാന്‍സഭ ജില്ലാ സെക്രട്ടറി
ജാഥ ലീഡര്‍ കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *