ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനക്ഷമതയും സേവനഗുണമേന്മയും വര്‍ദ്ധിപ്പിക്കാനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള പുതിയ ഓഫീസ് അനക്സ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷത വഹിച്ചു. അഞ്ച് കോടി മൂന്ന് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടം മൂന്ന് നിലകളിലായി 14,795 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ട് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടത്തിയത്.
വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, 250 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി-പര്‍പ്പസ് കോണ്‍ഫറന്‍സ് ഹാള്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ക്കുള്ള ഓഫീസുകള്‍, ലിഫ്റ്റ്, അഗ്നിശമന സംവിധാനങ്ങള്‍, സന്ദര്‍ശകര്‍ക്കായി ആധുനിക ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തിലെ പ്രധാന സവിശേഷതകളാണ്. കെട്ടിടത്തിന്റെ ഫര്‍ണിഷിംഗ് ജോലികള്‍ക്കായി 90.55 ലക്ഷം രൂപ ചെലവഴിച്ച് ആര്‍ട്കോ ജോലികള്‍ പൂര്‍ത്തിയാക്കി.