ആത്മ കാസറഗോഡിന്റെയും പനത്തടി കൃഷിഭവന്റെയും നേതൃത്വത്തിൽ കൃഷിയിലെ കീട-രോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് . പി. എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത് വികസന കാര്യ സ്റ്റാന്റിങ്
കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഡ്വ. രാധാകൃഷ്ണ ഗൗഡ, വാർഡ് മെമ്പർമാരായ രാധാ സുകുമാരൻ പ്രീതി കെ എസ് , ജെയിംസ് കെ. ജെ തുടങ്ങിയവർ പ്രസംഗിച്ചു. റിട്ടയേർഡ് കൃഷി അഡിഷണൽ ഡയറക്ടർ ശ്രീമതി. വീണാറാണി .ആർ നയിച്ച പരിശീലന പരിപാടിയിൽ 50 ഓളം കർഷകർ പങ്കെടുത്തു.