രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുടുംബശ്രീ എ ഡി എസ് ആനക്കല്ലിന്റെ 26-ാം വാര്‍ഷികം പാറപ്പള്ളിയില്‍ നടന്നു. വാര്‍ഷിക ഘോഷത്തിന്റെ ഭാഗമായി അമ്പലത്തറയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ കലാരൂപങ്ങള്‍ വാദ്യഘോഷങ്ങള്‍ ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടു കൂടി വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും ബാലസഭ കുട്ടികള്‍ നാട്ടുകാരും പങ്കെടുത്തു. സാംസ്‌കാരിക പൊതുയോഗം മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ആധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍ഗോഡ് ADMC ഡി . ഹരിദാസ് മുഖ്യാതിഥി ആയി. സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ സി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, സി ഡി എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ പി എല്‍ ഉഷ കുമാരി, ഒന്നാം വാര്‍ഡ് മെമ്പര്‍ പി.കുഞ്ഞികൃഷ്ണന്‍ , വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍, സി പി ഐ എം ഏഴാം മൈല്‍ ലോക്കല്‍ സെക്രട്ടറി സി ബാബുരാജ് , കമ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി തങ്കമണി, അഗ്രീ സി ആര്‍ പി സവിത സി പി , എം ഇ സി ശ്രീഷ്മ എന്നിവര്‍ സംസാരിച്ചു.കുടുംബശ്രീ അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ മണ്ടേങ്ങാനത്തെ മാധവിഅമ്മ, മലയാക്കോളിലെ മാധവി അമ്മ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.എഡി എസ് സെക്രട്ടറി കലാരജ്ഞിനി സ്വാഗതവും വൈസ് പ്രസിഡന്റ് ഗോപകുമാരി നന്ദി പറഞ്ഞു. തുടര്‍ന്ന് കുംടുംബശ്രീ അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.