തിരുവനന്തപുരം: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സേവനം. വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതല്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാം. മറ്റ് ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു നേരത്തെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനി പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാന്‍ സാധിക്കും.
വാട്സ്ആപ്പില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുന്നത്തിനായി ആദ്യം ചാറ്റ് വിന്‍ഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള പ്ലസ്(+) ബട്ടണ്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ ഓപ്പണാകുന്ന വിന്‍ഡോയില്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാന്‍ കഴിയും. അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെന്റാണോ സ്‌കാന്‍ ചെയ്യേണ്ടത് അതില്‍ ക്ലിക്ക് ചെയ്യുക. മുഴുവന്‍ പേജുകളും ഇത്തരത്തില്‍ ഫോട്ടോയെടുത്ത് കഴിഞ്ഞാല്‍ സേവ് ബട്ടണ്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ തന്നെ നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം. സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്റ് ആര്‍ക്കാണോ അയക്കേണ്ടത് അവര്‍ക്ക് അയയ്ക്കാം. ഐഒഎസ് പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുന്ന വാട്സ്ആപ്പ് ഡോക്യുമെന്റ് സ്‌കാന്‍ ഫീച്ചര്‍ വൈകാതെ ആന്‍ഡ്രോയ്ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.