പാലക്കുന്ന് : ജില്ലയിലെ സീമെന്‍സ് വാട്ട്‌സാപ്പ് കൂട്ടായ്മ കപ്പലോട്ടക്കാരെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന നാലാമത് ഫുട്ബാള്‍ ടൂര്‍ണമെന്റ് 30ന് 3 ന് പാലക്കുന്ന് പള്ളത്ത് കിക്കോപ്പ് ഗ്രൗണ്ടില്‍ നടക്കും. അവധിയിലുള്ള 150 ഓളം പേര്‍ ഉള്‍പ്പെടുന്ന പത്തോളം ടീമുകള്‍ മത്സരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് മര്‍ച്ചന്റ് നേവി ജീവനക്കാര്‍ ടീമുകള്‍
ഉണ്ടാക്കി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.