രാജപുരം:പോലീസ് പെട്രോളിംഗിനിടയില്‍ സംശയസ്പദമായി പാണത്തൂര്‍ ബസ് സ്റ്റോപ്പിന് സമീപം സഞ്ചിയുമായി നില്‍ക്കുന്ന പാണത്തൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ഗംഗാധരന്റെ സഞ്ചി പരിശോധിച്ചപ്പോള്‍ വില്പനയ്ക്കായി കൊണ്ട് വന്ന പാന്‍ ഉല്‍പനങ്ങള്‍ പോലീസ് പിടികൂടി. നിരോധിത ഉല്‍പ്പന്നങ്ങളായ ഗുഡ്ക, ചൈനിഖൈനി, മധു, വര്‍ണ്ണ ഹാന്‍സ് തുടങ്ങിയവയുടെ ആയിരത്തോളം പാക്കറ്റുകള്‍ ആണ് സബ് ഇന്‍സ്പെക്ടര്‍ രഘുനാഥും സംഘവും പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സതീശന്‍, ദിലീപ്, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പോലീസ് പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.