പാലക്കുന്ന് : ആപ്ത ആയുര്‍വേദ വെല്‍നസ് കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പറശിനിക്കടവ് താലോലം ഫെര്‍ട്ടിലിറ്റി കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന ക്യാമ്പ് പാലക്കുന്ന് കണ്ണന്‍സ് പ്ലാസയിലെ ആപ്ത സെന്ററില്‍ 24ന് രാവിലെ 10.30ന് ആരംഭിക്കും. പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡെപ്യുട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സരിത സതീഷിന്റെ നേതൃത്വത്തിലാണ് പരിശോധന . വന്ധ്യത (പുരുഷന്മാര്‍ക്കും), ക്രമംതെറ്റിയുള്ള ആര്‍ത്തവ പ്രശ്‌നങ്ങള്‍ അടക്കം സ്ത്രീവിഷയങ്ങളില്‍ വിദഗ്ദ പരിശോധന നടത്തും.ഫോണ്‍ :6282526182.