പെരിയ :അടോട്ട് മൂത്തേടത്തു കുതിര് പഴയസ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് 2025 ജനുവരി 28 മുതല്‍ 31വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കേളോത്ത്,പുല്ലൂര്‍, കൊടവലം, വെള്ളിക്കോത്ത് വീണച്ചേരി, മധുരക്കാട് പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന തിരുമുല്‍ കാഴ്ച സമര്‍പ്പണത്തിന്റെ സംഘടകസമിതി രൂ പികരണയോഗം പെരളം പുതിയപുര തറവാട്ടില്‍ നടന്നു. ഉത്തര മലബാര്‍ തീയ്യസമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു.
സരസന്‍ പെരളം അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ദേവസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി. കൊട്ടന്‍ കുഞ്ഞി, സെക്രട്ടറി എം.ബാലന്‍, ട്രഷറര്‍ ടി.പി. കുഞ്ഞികൃഷ്ണന്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.പി. മനോജ്കുമാര്‍, കണ്‍വീനര്‍ ജയന്‍ അടോട്ട്,മാതൃസമിതി പ്രസിഡന്റ് സജ്നവിനോദ്, സെക്രട്ടറി വത്സല ടീച്ചര്‍, മധുരക്കാട് പ്രാദേശികസമിതി പ്രസിഡന്റ് അശോകന്‍ പെരളം എന്നിവര്‍ സംസാരിച്ചു. തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തിലേക്ക് ആദ്യ ഫണ്ട് കെ. വി. കൃഷ്ണന്‍ കുലോത്ത് വളപ്പില്‍നിന്നും ദേവസ്ഥാന സ്ഥാ നികന്മാര്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് അശോകന്‍ എ. കെ. സ്റ്റീല്‍, സുമേഷ് മണ്ണട്ട, മധുരക്കാട് ഗള്‍ഫ് കമ്മിറ്റി, മധുരക്കാട് പ്രാദേശിക കമ്മിറ്റി, കുമാരന്‍ വയ്യോത്ത് എന്നിവരും ചടങ്ങില്‍ വച്ച് ഫണ്ട് നല്‍കി.
ടി.ഹരിഹരന്‍, രവി ചാലിങ്കാല്‍, വിശ്വന്‍, കുഞ്ഞിരാമന്‍ വീണച്ചേരി,സതി അടോട്ട് എന്നിവര്‍ സംസാരിച്ചു. കുമാരന്‍ വയ്യോത്ത് സ്വാഗതവും ഹരീഷ് ആന വാതുക്കല്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ സരസന്‍ പെരളം ചെയര്‍മാന്‍, കുമാരന്‍ വയ്യോത്ത് കണ്‍വീനര്‍, ഹരിഹരന്‍ വെള്ളിക്കോത്ത് ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു കുമാരന്‍ വയ്യോത്ത് സ്വാഗതവും ഹരീഷ് ആന വാതുക്കല്‍ നന്ദിയും പറഞ്ഞു.