രാജപുരം: കാസറഗോഡ് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ കള്ളാറില്‍ ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ നിര്‍വ്വഹിച്ചു. ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കാംകോ പ്രസിഡന്റ് കിഷോര്‍ കുമാര്‍ കൊടഗി മുഖ്യാതിഥിയായി. കള്ളാര്‍ പഞ്ചായത്തംഗം സന്തോഷ് വി ചാക്കോ, കാസറഗോഡ് ഡി.ഡി ജ്യോതികുമാരി കെ.എന്‍, പരപ്പ ബ്ലോക്ക് എഡി എം ഇന്‍ചാര്‍ജ് ഹരിത, കള്ളാര്‍ കൃഷി ഓഫിസര്‍ ഹാനീന, റബ്ബര്‍ ബോര്‍ഡ് ഡവലപ്പ് മെന്റ് ഓഫീസര്‍ അനില്‍ കുമാര്‍ വി, മൃഗസംരക്ഷണ വകുപ്പ് റിട്ടേര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.മുരളിധരന്‍ എ, കാംകോ ആര്‍എഒ ചന്ദ്ര എം, കാംകോ ഡയറക്ടര്‍മാരായ, ജയറാം സരളായ, രാധാകൃഷ്ണന്‍ കരിമ്പില്‍, മലനാട് വികസന സമിതി ചെയര്‍മാന്‍ സൂര്യ നാരായണ ഭട്ട്, രാജപുരംപ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കള്‍, താരാ ഫാം പാര്‍ട്ട്ണര്‍ ടോം, ജയ് കിസാന്‍ ഭാരവാഹികളായ ഷിനോ പിലിപ്പ്, അരവിന്ദാക്ഷന്‍ തേവനംപുഴ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സിബി കൊട്ടോടി സ്വാഗതവും ജേ. സെക്രട്ടറി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.