ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ഉത്തരകേരള ക്വിസ് മത്സരം ജനങ്ങള്‍ക്ക് ആവേശമായി. വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.
പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസര്‍ ഡോ: മിനി പി.കെ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ സജീവന്‍ വെങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ രഘു കാസര്‍ഗോഡ് ജില്ല ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് തമ്പാന്‍ മാസ്റ്റര്‍ സെന്റ് ആന്‍സ് എ യുപി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വി.വി രമേശന്‍, മുന്‍ എ ഇ ഒ കെ.ടി ഗണേശന്‍, സി.എച്ച് മനോജ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ പി.എസ് അനില്‍ കുമാര്‍ സ്വാഗതവും എം ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. എല്‍.പി, യു.പി, പൊതുവിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
75 വയസ്സുള്ള ചീമേനിയിലെ കെ ടി ഭാസ്‌കരന്‍ മുതല്‍ 7 വയസ്സുകാരനായജി എല്‍പിഎസ് കോട്ടച്ചേരിയിലെ വിദ്യാര്‍ത്ഥി സൂര്യനാരായണന്‍ വരെ മത്സരത്തില്‍ പങ്കാളിയായി. പൊതു ൃവിഭാഗത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ വിജയിയായ വി വി രമേശനുംരണ്ടാം സ്ഥാനം ഉഷ കെ ടി ,മൂന്നാം സ്ഥാനം രാഖി ബി ആര്‍, ഹൈസ്‌കൂള്‍വിഭാഗത്തില്‍ ദേവധീഷ്ണ ചാത്തമത്ത്
സിദ്ധാര്‍ത്ഥ് കാരാട്ടു വയല്‍, ആവണി കൃഷ്ണ പള്ളിക്കര എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി എല്‍ പിവിഭാഗം ആസ്മിക പള്ളിക്കര,
ശ്രേയ പാര്‍വതി പെരിയങ്ങാനം ഋഷികേഷ് നീലേശ്വരം എന്നിവര്‍ ഒന്ന് രണ്ടുമൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി എല്‍ പി വിഭാഗത്തില്‍ സൂര്യ നാരായണന്‍ മാവുങ്കാല്‍, ശ്രീഷ്ണ ആര്‍ നായര്‍ ആലിന്‍ കീഴില്‍ ശ്രീനന്ദ കെ വി പേക്കടം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ‘ വിജയികള്‍ക്ക് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ കണ്ണോത്ത് എന്നിവര്‍ സമ്മാനം വിതരണം നടത്തി. ക്വിസ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല സെക്രട്ടറി ടി.വി വിജയന്‍, അനില്‍ കുമാര്‍ കെ.വിജിത്ത് എന്നിവര്‍ സംസാരിച്ചു. കെ ഭാസ്‌കരന്‍ കൊയ്യാന്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗോപകുമാര്‍ നന്ദി പറഞ്ഞു.