രാവണീശ്വരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം മീഡിയാ കമ്മിറ്റിയുടെ സുവനീര്‍ ചരിത്രകാരന്‍ ഡോ സി ബാലന്‍ ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ കെ.ജയചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം, ടി.സി. ദാമോദരന്‍, എം.കെ. രവീന്ദ്രന്‍, കെ. കുഞ്ഞിരാമന്‍ തണ്ണോട്ട്, എം.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. സുവനീര്‍ എഡിറ്റര്‍ എം രാധ സ്വാഗതവും പ്രധാനധ്യാപിക പി. ബിന്ദു നന്ദിയും പറഞ്ഞു.