രാവണീശ്വരം :അറുപത്തി മൂന്നാമത് ബേക്കല്‍ ഉപജില്ല കേരളസ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദുമ എം.എല്‍.എ സി. എച്ച്. കുഞ്ഞമ്പു നിര്‍വഹിച്ചു. അജാനൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമ സംവിധായകന്‍ സുധീഷ് ഗോപിനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.ഉല്‍ഘാ ടനത്തിനു മുന്നോടിയായി കലോത്സവപ്രതിഭകളെയും പ്രമുഖ വ്യക്തികളെയും മറ്റു ബഹുജനങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട്
രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച സ്വാഗതഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷന്‍, ബേക്കല്‍ എ.ഇ.ഒ
കെ. അരവിന്ദ, മീന. കെ, കെ. കൃഷ്ണന്‍ മാസ്റ്റര്‍,എം.ജി. പുഷ്പ, എ. ദാമോദരന്‍, പി. മിനി, പി.ഹാജിറ,
സി.കെ. ഇര്‍ഷാദ്,
പി.രാധാകൃഷ്ണന്‍,
പി. സതീശന്‍,
എ. കൃഷ്ണന്‍,
കെ. വി. കൃഷ്ണന്‍,
എ. പവിത്രന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ തണ്ണോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ. ജയചന്ദ്രന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ പി. ബിന്ദു നന്ദിയും പറഞ്ഞു.