രാജപുരം: ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ പുതുക്കലും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പറും മുന്‍ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഷിനോജ് ചാക്കോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് രാജന്‍ പി പദ്ധതി വിശദീകരണം നടത്തി. അബ്ദുല്‍ ഖാദര്‍, അജിത എം,സന്ധ്യ ശിവന്‍, പത്മാവതി പി, പവിത്രന്‍ പി ,ബിന്ദു ജോസ്,മോളി കെ ടി,ക്രിസ്റ്റീന ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സക്കീര്‍ ഹുസൈന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സി സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.