രാജപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ 52-ാം ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പുനായര്‍ അഞ്ഞനമുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.
എം കെ മാധവന്‍ നായര്‍, പി എ ആലി , എം എം സൈമണ്‍, സജി മണ്ണൂര്‍, ബി അബ്ദുള്ള, വി കെ ബാലകൃഷണന്‍ , വിനോദ് ഇടക്കടവ് , ഗംഗാധരന്‍ ആടകം തുടങ്ങിയവര്‍ സംസാരിച്ചു.