മുളിയാര്‍ : ആലൂര്‍ ജുമാ മസ്ജിദിലേക്ക് പോകുന്ന പ്രധാന റോഡ് തകര്‍ന്നു, അതുവഴി പോകുന്ന വളവ് അപകടാവസ്ഥയിലാണ് നിലകൊള്ളുന്നത്, അതിന്റെ വീതി കൂട്ടാന്‍ വേണ്ടി നേരത്തെ പഞ്ചായത്തുനിന്ന് ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അത് പണി തുടങ്ങിയിട്ടില്ല, അപകടം വരാന്‍ വേണ്ടി കാത്തുനില്‍ക്കാതെ, എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന്
ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി,14-ാം വാര്‍ഡ് മെമ്പര്‍ റൈസ റഷീദിനും,ക്ലബ്ബ് വൈസ് പ്രസിഡന്റ് എ ടി അബ്ദുല്ല ,ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ ക്ലബിന്റെ നിവേദനം നല്‍കി,
എത്രയും പെട്ടെന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റും, വാര്‍ഡ് മെമ്പറും, ഉറപ്പുനല്‍കി.