രാജപുരം:ഓട്ടമല വന സംരക്ഷണ സമിതിയുടെ പൊതുയോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും ഓട്ടമല കമ്യുണിറ്റി ഹാളില്‍ നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് പഞ്ചായത്തംഗം പ്രീതി കെ എസ് ,കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ കെ വി ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സെസ്സപ്പ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഓട്ടമല വന സംരക്ഷണ സമിതിയില്‍ നിന്നും ചാമുണ്ടിക്കുന്ന് സ്‌കൂളിലേക്ക് നല്‍കിയ ഇന്‍വേര്‍ട്ടറിന്റെ ഉദ്ഘാടനകര്‍മ്മവും സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ഉദ്ഘാടനവും യുവാക്കളുടെ ഡ്രൈവിംഗ് ലൈസന്‍സ് വിതരണവും നടന്നു.