പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിജിലന്‍സ് ബോധവത്കരണ വാരാഘോഷം സമാപിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ അഷിത ലക്ഷ്മി (ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ്), നാജിയ (കമ്പ്യൂട്ടര്‍ സയന്‍സ്) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഉപന്യാസ രചനയില്‍ ക്രിസ് വി. ജോസഫ് (എജ്യൂക്കേഷന്‍) ഒന്നാമതും ദേവിക (കമ്പ്യൂട്ടര്‍ സയന്‍സ്) രണ്ടാമതുമെത്തി. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രൊഫ. ആര്‍. രാജേഷ്, ഐഇഇഇ വിമന്‍സ് ഇന്‍ എഞ്ചിനീയറിംഗ് അഡൈ്വസര്‍ ഡോ. ടി.എം. തസ്ലീമ, ഐഇഇഇ സ്റ്റുഡന്റ്സ് ബ്രാഞ്ച് ചെയര്‍ എസ്. അരുണ്‍ രാജ്, ടി.വി. ജയശ്രീ, പി. ചൈത്ര എന്നിവര്‍ സംബന്ധിച്ചു.