ഭക്ഷ്യ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാന്‍ സീല്‍ ബാഡ്ജുമായി സ്വിഗ്ഗി

ഡല്‍ഹി: ഭക്ഷ്യ ശുചിത്വവും ഗുണനിലവാരവും ഉയര്‍ത്താന്‍ ‘സീല്‍ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി. ഇന്ത്യയിലെ 650 ല്‍ അധികം നഗരങ്ങളിലെ ഹോട്ടലുകള്‍ സ്വിഗ്ഗി ടീം പരിശോധിച്ച് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് ‘സീല്‍ ബാഡ്ജ്’ നല്‍കുന്നത്. നല്ല നിലവാരമുള്ള പാക്കേജിങ്ങില്‍ വൃത്തിയുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം.

ആപ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്‌ബോള്‍, റസ്റ്ററന്റിന്റെ പേരിന് മുകളില്‍ നീല ‘സ്വിഗ്ഗി സീല്‍’ കാണാം. ശുചിത്വം, പാചകം, പാക്കേജിങ്, ഗുണനിലവാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും ഈ ബാഡ്ജ് നല്‍കുക. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 7 ദശലക്ഷത്തിലധികം ഉപഭോക്തൃ അവലോകനങ്ങളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാണ് ഈ സീല്‍ പ്രോഗ്രാം ആരംഭിക്കുന്നത്. ഇത് വഴി റസ്റ്ററന്റുകളുടെ ശുചിത്വ രീതി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.

വൃത്തിയുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ റസ്റ്ററന്റ് പങ്കാളികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശം ഇതു നല്‍കും. സീല്‍ കൈവശമുള്ള റസ്റ്ററന്റിനെ കുറിച്ച് ആശങ്കകള്‍ ഉണ്ടായാല്‍, സ്വിഗ്ഗി ഫീഡ്ബാക്ക് അവലോകനം ചെയ്ത് ബാഡ്ജ് അസാധുവാക്കും. ഈ സംരംഭം നിലവില്‍ പൂനെയിലാണ് തുടങ്ങിയിരിക്കുന്നത്. നവംബറില്‍ ഇന്ത്യയിലുടനീളമുള്ള 650-ലധികം നഗരങ്ങളില്‍ ഇത് വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *