കാഞ്ഞങ്ങാട് : ബല്ലാകടപ്പുറത്ത് സംഘടിപ്പിച്ച റാത്തീബുല്‍ ഗൗസിയ്യയും, മാലപ്പാട്ട് ആസ്വാദനവും വിശ്വാസികള്‍ക്ക് ആത്മിയാനുഭൂതിയായി. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി.സി അബ്ദുല്ലാഹി സഅദി ഉല്‍ഘാടനം ചെയ്തു. സമസ്ത കേരള കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രിന്‍സിപ്പാളുമായ മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാറെ ചടങ്ങില്‍ ആദരിച്ചു.
എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് ശിഹാബുദ്ദീന്‍ അഹ്‌സനി അനുസ്മരണ പ്രഭാഷണവും, സുലൈമാന്‍ സഅദി ബോവിക്കാനം അനുഗ്രഹ പ്രഭാഷണവും, സയ്യിദ് അബ്ദുറഹ്മാന്‍ പൂക്കുഞ്ഞി തങ്ങള്‍ ആന്ത്രോത്ത് ദ്വീപ് കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വവും നല്‍കി. സയ്യിദ് ഇര്‍ഫാന്‍ തങ്ങള്‍, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, അബ്ദുസത്താര്‍ പഴയകടപ്പുറം, മഹമൂദ് അംജദി പുഞ്ചാവി, മടിക്കൈ അബ്ദുല്ല ഹാജി, ഹാഫിള് നിസാം മഹമൂദി, മശ്ഹൂദ് ഫാളിലി, അസ്അദ് നഈമി പാണത്തൂര്‍, നൗഷാദ് ചുള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.