കുമ്പഡാജെയിലെ ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് രാജേഷിനെ ചേര്‍ത്ത് പിടിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇരു കാലുകളും തളര്‍ന്ന 39 കാരന് വേദിയില്‍ നിന്നിറങ്ങി വന്ന് പട്ടയം സമ്മാനിച്ചു. കുമ്പഡാജെ വില്ലേജിലാണ് രാജേഷിന് സ്ഥലം ലഭിച്ചത്. സന്തോഷമായില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു രാജേഷിന്റെ മറുപടി. ഇപ്പോള്‍ കൂഡ്ലുവിലെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്കാണ് താമസം. സ്വന്തം പേരില്‍ ഒരു തുണ്ട് ഭൂമി സ്വന്തമായ സന്തോഷത്തില്‍ ഇനി ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കാനിരിക്കുകയാണ് രാജേഷ്.