പാലക്കുന്ന് : കേരള ഗ്രാമീണ്‍ ബാങ്കിന്റെ നവീകരിച്ച തൃക്കണ്ണാട് ശാഖ പാലക്കുന്ന് റയില്‍വേ സ്റ്റേഷന്‍ റോഡ് കണ്ണന്‍സ് പ്ലാസ കെട്ടിടത്തിലെ താഴത്തെ നിലയില്‍ ആരംഭിച്ചു. 44 വര്‍ഷം മുന്‍പ് പാലക്കുന്നില്‍ സ്ഥാപിതമായ നാട്ടിലെ ആദ്യത്തെ ബാങ്കാണിത്. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ ചിന്തം രമേശ് അധ്യക്ഷത വഹിച്ചു. റീജിനല്‍ മാനേജര്‍ സി. ശ്രീലത വര്‍മ, ബ്രാഞ്ച് മാനേജര്‍ ഇ. എസ്. ശരത്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് അംഗം സൈനബ അബൂബക്കര്‍, ഉദുമ കൃഷി ഓഫീസര്‍ കെ. നാണുക്കുട്ടന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ്, സാമ്പത്തിക സാക്ഷര ഉപദേഷ്ടാവ് ബി. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.