ജില്ലയില്‍ ആട് വസന്ത പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരകമായ ആട് വസന്ത രോഗത്തിനെതിരായ (പി. പി. ആര്‍) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ആടുകളെ മാരകമായി ബാധിക്കുന്നതും 90 ശതമാനം വരെ മരണ നിരക്ക് ഉള്ളതുമായ ഈ വൈറസ് രോഗത്തെ 2030 ഓട് കൂടി പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ വേണ്ടി ആസൂത്രണം ചെയ്ത വാക്‌സിനേഷന്‍ പരിപാടി ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 5 വരെയായി സംസ്ഥാനത്താകെ നടത്തുന്നു. 4 മാസം മുതല്‍ പ്രായമായ എല്ലാ ആടുകള്‍ക്കും പദ്ധതിയുടെ ഭാഗമായി കുത്തിവെപ്പ് നല്‍കേണ്ടതാണ്. വാക്‌സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുര്‍ നിര്‍വ്വഹിച്ചു. എല്ലാ ആട് കര്‍ഷകരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ഡോ. പി കെ മനോജുകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *