പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡര്‍മാര്‍ക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് കളനാട് റെസിഡന്‍സിയില്‍ സംഘടിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി കാസര്‍ഗോഡ് ജില്ല കോര്‍ഡിനേറ്റര്‍ സി.വി അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ അഡ്വ. സി. എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ജമാഅത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, സൗഹൃദ സംസ്ഥാന പരിശീലകന്‍ ഷാജു കെ.സി എന്നിവര്‍ സംസാരിച്ചു.
ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് & അഡോളസന്റ് കൗണ്‍സിലിംഗ് കാസറഗോഡ് വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ സി മനോജ്കുമാര്‍ സ്വാഗതവും, കരിയര്‍ ഗൈഡന്‍സ് കാസറഗോഡ് ജില്ല ജോയിന്റ് കോര്‍ഡിനേറ്റര്‍ മെയ്സണ്‍. കെ നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന ക്യാമ്പില്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ 45 ഓളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ട് ലീഡര്‍മാരെ (1boy & 1 girl) പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നു. വിദഗ്ധരായ പരിശീലകരാണ് 3 ദിവസത്തെ പരിപാടിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.