രാജപുരം:കോടോം ബേളൂര്‍പഞ്ചായത്ത് കുടുംബശ്രീ ,സി ഡി എസ് ,ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍ എന്നിവര്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സും ഹാപ്പി നസ് പ്രോഗ്രാവും സംഘടിപ്പിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഗോപാലകൃഷ്ണന്‍, ജയശ്രീ എന്‍ എസ് കുടുംബശ്രീ ജില്ല മിഷന്‍അസിസ്റ്റന്റ്‌റ് കോഡിനേറ്റര്‍ ഡി ഹരിദാസ്, നിഷ മെമ്പര്‍ , സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി എല്‍ ഉഷ , സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബുരാജ് സി , ഹരിത കര്‍മ്മസേന കണ്‍സോഷ്യം സെക്രട്ടറി യമുന കെ ,വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍എന്നിവര്‍ സംസാരിച്ചു. കിലയിലെ റിസോഴ്‌സ് പേഴ്‌സണ്‍ നിഷ മാത്യു ക്ലാസ്സ് എടുത്തു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി. ബിന്ദു സ്വാഗതവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി. തങ്കമണി നന്ദിയും പറഞ്ഞു.