പാലക്കുന്ന് :പാലക്കുന്നിലെ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനക്ഷമമാക്കി പാതയോരത്തെ മത്സ്യവില്‍പ്പന അവസാനിപ്പിക്കണമെന്ന് പാലക്കുന്ന്, കരിപ്പോടി, പാക്യാര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഉദുമ ഗവ. ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങണമെന്നും പള്ളത്തില്‍ കെഎസ് ആര്‍ടിസി ബസ്സുകള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെപിസിസി സെക്രട്ടറി കെ.നിലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. വി. ഭക്തവല്‍സലന്‍, ഡിസിസി സെക്രട്ടറിമാരായ ധന്യ സുരേഷ്, കുഞ്ഞമ്പു നമ്പ്യാര്‍, മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, കേവിസ് ബാലകൃഷ്ണന്‍, പി. പി. ശ്രീധരന്‍, പ്രഭാകരന്‍ തെക്കേക്കര, ശ്രീജ പുരുഷോത്തമന്‍, അപ്പകുഞ്ഞി പാലക്കുന്ന്, പ്രഭാകരന്‍ തെക്കെകര, അഡ്വ. ബാബുചന്ദ്രന്‍, അബ്ദുല്‍ സലാം, പുരുഷോത്തമന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.