പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന തേജസ്വിനി സഹോദയ സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ സംഘാടക സമിതി ചെയര്‍മാന്‍ പി. വി. രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. ലോഗോ രൂപ കല്പ്പന ചെയ്ത അംബിക സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനി ടി. ദേവാംഗനയെ ഉപഹാരം നല്‍കി അനുമോദിച്ചു. പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, മദര്‍ പിടിഎ പ്രസിഡണ്ട് പൂജ രാഹുല്‍,സ്റ്റാഫ് സെക്രട്ടറി കെ. വി. സുധ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 13,14 തീയതികളിലാണ് കണ്ണുര്‍,കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 14 സി ബി എസ് ഇ സ്‌കൂളുകള്‍ പങ്കെടുക്കുന്ന കലോത്സവം നടക്കുക.