യൂത്ത് കോണ്‍ഗ്രസ്സ് ഞെക്ലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘യുവ ഹൃദയം കുടുംബത്തോടൊപ്പം’ എന്ന പേരില്‍ നടന്ന കുടുംബ സംഗമം നടത്തി

ബാര :യൂത്ത് കോണ്‍ഗ്രസ്സ് ഞെക്ലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘യുവ ഹൃദയം കുടുംബത്തോടൊപ്പം’ എന്ന പേരില്‍ നടന്ന കുടുംബ സംഗമം കെ. നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ഉമ്മന്‍ ചാണ്ടി പ്രതിഭ പുരസ്‌കാരം വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡന്റ് രതീഷ് ഞെക്ലി അധ്യക്ഷത വഹിച്ചു ഡി സി സി വൈസ് പ്രസിഡന്റ് ബി. പി. പ്രദീപ് കുമാര്‍ , ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.വി. ഭക്തവത്സലന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ. ആര്‍. കാര്‍ത്തികേയന്‍, ജില്ലാ സെക്രട്ടറിമാരായ രതീഷ് കാട്ടുമാടം, ഗിരികൃഷ്ണന്‍ കൂടാല, ജനശ്രീ ജില്ലാ ട്രഷറര്‍ കെ. പി.സുധര്‍മ്മ, ബാലകൃഷ്ണന്‍ തെക്കേവീട്, വാസു മാങ്ങാട്, മംഗള ,എം. കരുണാകരന്‍ നായര്‍, പുരുഷോത്തമന്‍ നായര്‍, രാജകല, ഷിബു കടവങ്ങാനം, പി കെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *