കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു.

രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വിജയോത്സവം പദ്ധതി കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി സി, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു . സി എം.കിഡ് സ്‌കോളര്‍ഷിപ്പ് (എല്‍ പി, യു പി ) എന്‍ എം എം എസ് , എസ്എസ്എല്‍സി യിലും ,പ്ലസ് ടുവിലും മുഴുവന്‍ എ പ്ലസ്‌നേടിയ പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ നൂറ്റിയിരുപത്തഞ്ച് കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. വിജയികള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉപഹാരസമര്‍പ്പണം നടത്തി . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഭൂപേഷ് സ്വാഗതവും വിദ്യാഭ്യാസ സമിതി സെക്രട്ടി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *