രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഐടി ഫെസ്റ്റിന് തുടക്കമായി

രാജപുരം:രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഐടി ഫെസ്റ്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. ബിജു ജോസഫ് അധ്യഷനായി.കോളേജ് ബര്‍സാര്‍ റവ. ഫാ.ജോബിന്‍ പ്ലാച്ചേരിപുറത്ത് അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ലീല മോഹന്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സന്തോഷ് എന്നിവര്‍ സംസാരിച്ചു.കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡോ.തോമസ് സ്‌കറിയ സ്വാഗതവും,കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യചന്ദ്രന്‍ സി നന്ദിയും പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരങ്ങള്‍ ഇന്നും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരങ്ങള്‍ നാളെയും നടക്കും. ഫെസ്റ്റിനോട് അനുബന്ധമായി വെര്‍ച്വല്‍ റിയാലിറ്റി,റോബോട്ടിക്,ഐടിഅനുബന്ധ ഉപകരങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *