കോട്ടപ്പാറ : സ്വച്ഛത ഹി സേവ : ശുചിത്വ പരിപാലന ജജ്ഞവുമായി സനാതന കോളേജ് എന്‍ എസ് വിദ്യാര്‍ത്ഥികള്‍. കോട്ടപ്പാറ സനാതന ആര്‍ട്‌സ് & സയന്‍സ് കോളേജിലെ എന്‍ എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വച്ഛത ഹി സേവ ക്യാമ്പയിന്‍ ആരംഭിച്ചു. കോട്ടപ്പാറ ടൗണ്‍ ശുചീകരണം, കാഞ്ഞങ്ങാട് – പാണത്തൂര്‍ റൂട്ടിലെ റോഡിന് ഇരുവശവും ശുചീകരിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ ഒന്നാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങര്‍ക്ക് ആദരവും നല്‍കി. മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സജിന ടി മോഹന്‍, കോളേജ് പ്രിന്‍സിപ്പാള്‍ മനോജ് വി എന്‍, സജിത് കുമാര്‍, കുഞ്ഞിക്കണ്ണന്‍, രാജു, വളണ്ടിയര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.