രാജപുരം : റോഡ് വികസനത്തിന്റെ ഭാഗമായി പൂടംങ്കല്ല് ടൗണില്‍ നിന്ന് വെയ്റ്റിംങ്ങ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കിയെങ്കിലും താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അടക്കം പൊരി വെയിലത്ത് നില്‍ക്കേണ്ട അവസ്ഥയാണെന്നും ടൗണില്‍ ഉടനെ താല്‍ക്കാലിക വെയിറ്റിം ങ്ങ്‌ഷെഡ്‌നിര്‍മ്മിക്കണമെന്ന് അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജനറല്‍ ബോഡി യോഗത്തിന് ശേഷം സംഘാഗങ്ങളുടെ കുടുംബങ്ങള്‍ക്കായി ഫാമിലി ബിരിയാണി ബക്കറ്റ് നല്‍കി. പ്രസിഡന്റ് കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. ബി. ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.വായന ശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് എ. കെ മാധവന്‍, സംഘം വൈസ് പ്രസിഡന്റ് സി കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വി. കെ. നാരായണന്‍ നന്ദിയും പറഞ്ഞു.വായനശാല സെക്രട്ടറി ജിഷാദ് സി അനുശോചനവും, രമേശ് എ. കെ പ്രമേയവും അവതരിപ്പിച്ചു.ഭാരവാഹികള്‍: എ. കെ മാധവന്‍ (പ്രസിഡന്റ്), സുനില്‍ ജോയ് (വൈസ് പ്രസിഡന്റ്) ,പദ്മനാഭന്‍ (സെക്രട്ടറി), രമേശ് എ കെ. (ജോ. സെക്രട്ടറി), രാജഗോപാലന്‍ (ട്രഷറര്‍), കമ്മിറ്റിഅംഗങ്ങളായി. ബാലകൃഷ്ണന്‍ കെ. വി, കുമാരന്‍ കെ, ശ്രീകാന്ത്, ശംസുദ്ധീന്‍ എ,വി കെ. നാരായണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.