കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കുക.ടിക്കറ്റ് കൗണ്ടര്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക. നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കുക എന്നി മുദ്രാവാക്യം ഉയര്‍ത്തി ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധിഷേധ മാര്‍ച്ചും ധര്‍ണ സംഘടിപ്പിച്ചു.പരിപാടി DYFI ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, അമ്പിളി. വി. പി എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.