പാലക്കുന്ന് : ഉദുമയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് തിങ്കളാഴ്ച മുതല്‍ പാലക്കുന്ന് പള്ളത്ത് പ്രവര്‍ത്തനമാരംഭിക്കുകയാണ്.സംസ്ഥാന പാതയോരത്ത് പള്ളത്തിലെ ബി എസ് എന്‍ എല്‍ ഓഫീസിന് തെക്ക് ഭാഗത്ത് സ്വകാര്യ വ്യക്തി ദാനമായി നല്‍കിയ 10 സെന്റില്‍ ഒന്നര കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച ഇരുനില കെട്ടിടം ഇന്ന് (തിങ്കാഴ്ച്ച) രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.റോഡില്‍ നിന്ന് 200 മീറ്ററിലേറെ അപ്പുറത്തുള്ള ഓഫീസ് കെട്ടിടം കണ്ടുപിടിക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ വ്യക്തമായി കാണും വിധം ഒരു സൂചനബോര്‍ഡ് അനിവാര്യമാണെന്നതിനാല്‍ അത് തയ്യാറാക്കി റോഡരികില്‍ സ്ഥാപിക്കാന്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ് മുന്നോട്ടു വന്നു . 10 അടിയോളം നീളവും 3 അടിയോളം വീതിയുമുള്ള ബോര്‍ഡില്‍ ഇരു ഭാഗത്തുനിന്നും വായിക്കാന്‍ പറ്റും വിധമാണിത് സ്ഥാപിച്ചത്. സബ് രജിസ്ട്രാര്‍ ഓഫീസര്‍ പി. അനിഷ്‌കുമാര്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് റഹ്മാന്‍
പൊയ്യലും സെക്രട്ടറി ആര്‍. കെ.കൃഷ്ണപ്രസാദും ട്രഷറര്‍ വിശ്വനാഥന്‍ കൊക്കാലും മറ്റു ഭാരവാഹികളും സംബന്ധിച്ചു.
കെഎസ്ആര്‍ടിസി ബസ്സിന് പള്ളത്തില്‍ സ്റ്റോപ്പ് വേണം
പാലക്കുന്ന് :രജിസ്ട്രാര്‍ ഓഫീസിലെത്തേണ്ടവരുടെ സൗകര്യം പരിഗണിച്ച് പള്ളത്തില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിക്കും, എംപിക്കും എം എല്‍എ യ്ക്കും പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ.