പാഠപുസ്തകങ്ങളിലെ സ്വാതന്ത്രസമരസേനാനികള്‍ വേദിയില്‍ അണിനിരന്നപ്പോള്‍ സദസ്സ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു

രാജപുരം :പാഠപുസ്തകങ്ങളിലെ സ്വാതന്ത്രസമരസേനാനികള്‍ വേദിയില്‍ അണിനിരന്നപ്പോള്‍ സദസ്സ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍ പി ,യു പി വിഭാഗം കുട്ടികളുടെ പഠനോത്സവത്തിലാണ് പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ നാടകങ്ങളായും സ്‌കിറ്റുകളായും, നൃത്തങ്ങളായും വഞ്ചിപ്പാട്ടായും അരങ്ങിലെത്തിയത്. 2023 ജൂണ്‍ 1 മുതല്‍ 2024 ഫെബ്രുവരി 29 വരെ അവര്‍ എന്തൊക്കെ പഠിച്ചുവോ ആ കാര്യങ്ങള്‍ പഠന പ്രവര്‍ത്തനങ്ങളായി അധ്യാപകരുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പരിപാടി പഞ്ചായത്തംഗം ജോസ് പുതുശ്ശേരി കാലായില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കൃഷ്ണകുമാര്‍, എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള ,പിടിഎ വൈസ് പ്രസിഡണ്ട് ഉമ്മര്‍ സി കെ തുടങ്ങിയവര്‍ സംസാരിച്ചു. .സ്കൂൾ ഹെഡ് മിസ്ട്രസ് ബിജി സ്വഗതവും ബേബി പ്രസന്ന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *