കാസര്‍കോട്: നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂളിലെ നല്ല പാഠം ക്ലബ്ബിലെ കുട്ടികള്‍ സ്‌കൂളിന് അടുത്തുള്ള അംഗണ്‍വാടി സന്ദര്‍ശിച്ചു.അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ വിളയിച്ച നേന്ത്രക്കുല സമ്മാനിച്ചു. ഈ നല്ല പ്രവര്‍ത്തിക്ക് നല്ലപാഠം കോര്‍ഡിനേറ്ററും അംഗണ്‍വാടി അധ്യാപികരും നേതൃത്വം നല്‍കി. കുട്ടികളുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി ഈ സന്ദര്‍ശനത്തിന്റെ വിജയം വ്യക്തമാക്കുന്നു.നല്ലപാഠം ക്ലബ്ബ് നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനിയും പല കൃഷികളിലും വിളവെടുക്കുവാന്‍ സന്നദ്ധരായിരിക്കുകയാണ്. അധ്യാപകരുടെയും,രക്ഷിതാക്കന്മാരുടേയും പിന്തുണയാണ് ഇവര്‍ക്ക് പ്രചോദനമായിരിക്കുന്നത്.