വെള്ളിക്കോത്ത് സ്‌കൂളില്‍ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു

വെള്ളിക്കോത്ത് : 37 വയസ്സ് തികഞ്ഞ കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന
പരിപാടികളുടെ ഭാഗമായി കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തീകരിച്ച ഉച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് ജൂനിയര്‍ റെഡ് ക്രോസ് കുട്ടികള്‍ക്കുള്ള ജേഴ്‌സി വിതരണവും സബ്ജൂനിയര്‍ ബോള്‍ ബാഡ്മിന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ച് വിജയികളായ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈനി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. മീന,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, വാര്‍ഡ് അംഗം എം. ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, എസ്. എം. സി. ചെയര്‍മാന്‍ മൂലക്കണ്ടം പ്രഭാകരന്‍ പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, മദര്‍ പി. ടി. എ പ്രസിഡണ്ട് ബിന്ദു വിജയന്‍, പൊതുപ്രവര്‍ത്തകരായ വി.വി.തുളസി, പി. ബാലകൃഷ്ണന്‍, എ. തമ്പാന്‍, ഹമീദ് ചേരക്കാടത്ത്, എം പ്രദീപ് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എ.സി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി. സുരേശന്‍ എന്നിവര്‍ സംസാരിച്ചു സ്‌കൂള്‍ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രാജേഷ് സ്‌കറിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *