കാഞ്ഞങ്ങാട്: സമൂഹത്തിലെ നിരാലംബരുടെയും നിര്‍ധനരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തണല്‍ ബല്ല എന്ന പ്രവാസി കൂട്ടായ്മ. ചെയര്‍മാന്‍ തമ്പാന്‍ പൊതുവാള്‍, പ്രസിഡന്റ് ശ്രീനിത്ത് കാടങ്കോട്ട്, സെക്രട്ടറി രവി ചെരക്കര, ഖജാന്‍ജി രാജേഷ് എം. ആര്‍. സി, പ്രോഗ്രാം കണ്‍വീനര്‍ മണി പറമ്പത്ത് നെല്ലിക്കാട്ട്, ഓഡിറ്റര്‍ പത്മകുമാര്‍ നെല്ലിക്കാട്ട്, വൈസ് പ്രസിഡണ്ട് സേതു പാറക്കാടന്‍, ജോയിന്‍ സെക്രട്ടറി സന്തോഷ് കുമാര്‍ നെല്ലിക്കാട്ട്, ജോയിന്‍ ട്രഷറര്‍ വേണുഗോപാല്‍ ചാളക്കടവ്, ജോയിന്‍ പ്രോഗ്രാം കണ്‍വീനര്‍ സുരേന്ദ്രന്‍ പാലക്കില്‍ എന്നിവരാണ് തണല്‍ ബല്ലയുടെ സാരഥികളായി പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി വാസയോഗ്യമല്ലാതിരുന്ന ശാന്ത കൊഴക്കുണ്ടിന്റെവീട് പുനര്‍ നിര്‍മ്മിച്ചു ഓണ സമ്മാനമായി നല്‍കി തണല്‍ ബല്ല സമൂഹത്തിന് മാതൃകയായി. തറ ടൈല്‍ പാകിയും അറ്റാച്ച്ഡ് ബാത്‌റൂം ഒരുക്കിയും വളരെ മനോഹരമായിട്ടാണ് വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ തണല്‍ബല്ല അംഗം കണ്ണന്‍ പുല്ലാക്കൊടി ശാന്ത കൊഴക്കുണ്ടിന് വീടിന്റെ താക്കോല്‍ കൈമാറി. ഓണകിറ്റ് വിതരണം തമ്പാന്‍ നിട്ടൂര്‍ നിര്‍വഹിച്ചു. ബാബു പാക്കത്ത് ഓണപുടവ നല്‍കി. സന്തോഷ സൂചകമായി ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മധുര പലഹാര വിതരണവും നടന്നു. തണല്‍ബല്ല അംഗങ്ങളായ ഉണ്ണി പൊന്നന്‍, ദിനേശന്‍ ചെമ്മട്ടംവയല്‍, ഉണ്ണി ചെമ്മട്ടം വയല്‍, അനു മഞ്ഞ, പ്രദീപ് ചേവിരി, രാമകൃഷ്ണന്‍ കുറ്റിക്കാല്‍, പ്രശാന്ത്കുമാര്‍ പൈര ടുക്കം,ദാമോദരന്‍ കൊക്കാല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ഒരു ലക്ഷം രൂപ കൈമാറി തണല്‍ ബല്ലയുടെ പ്രവര്‍ത്തകര്‍ മാതൃകാ പരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.