രാജപുരം :കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പങ്കാളിത്ത ഗ്രാമമായ ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ ,സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ.ഉമ്മര്‍,എസ്.എം.സി ചെയര്‍മാന്‍ ബി.അബ്ദുളള,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍,ഷിനിത്ത് പാട്യം എന്നിവര്‍ സംസാരിച്ചു.