രാവണീശ്വരം: കുന്നുപാറ മാക്കി പൊടിപ്പള്ളം റോഡ് മെക്കാഡം ടാര്‍ ചെയ്യണമെന്ന് സിപി.ഐ.എം മാക്കി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു സമ്മേളനം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ വി രാഘവന്‍ അധ്യക്ഷനായിരുന്നു പി രവീന്ദ്രന്‍ കപ്പില്‍ വളപ്പ് രക്തസാക്ഷി പ്രമേയവും എം സുനിത അനുശോചന പ്രമേയം അവതരിപ്പിച്ചു ബ്രാഞ്ച് സെക്രട്ടറി അനീഷ് പി ദീപം.പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഏരിയ കമ്മിറ്റി അംഗം പി. ദാമോദരന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. രാജേന്ദ്രന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം ബാലകൃഷ്ണന്‍ കെ. ശശി എന്നിവര്‍ സംസാരിച്ചു ആദ്യകാല പ്രവര്‍ത്തകന്‍ പി.തമ്പാന്‍ പാറമ്മല്‍, മികച്ച കര്‍ഷകന്‍ കെ.വി. രാഘവന്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തില്‍ അനുമോദിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി പി. അനീഷ് ദീപത്തെ തെരഞ്ഞെടുത്തു.