ഉദുമ: കടലാക്രമണം രൂക്ഷമായ ഉദുമ പഞ്ചായത്തിന്റെ തീരപ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ചെല്ലാനം മോഡല്‍ ടെട്രാ പാഡ് കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന് ഉദുമ ലോക്കലിലെ പള്ളം തെക്കേക്കര ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൂമ്പില്‍ അഴിമുഖം മുതല്‍ ബേക്കല്‍ അഴിമുഖം വരെയുള്ള പ്രദേശത്ത് കടല്‍ ഭിത്തി ഇല്ലാത്തതിനാല്‍ കടലാക്രമണം രൂക്ഷമാണ്. സിപിഐ എം ഉദുമ ഏരിയ കമ്മറ്റി അംഗം അജയന്‍ പനയാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ശ്രീസ്ത രാമചന്ദ്രനെ സെക്രട്ടറിയായി സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്തു.