കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു

രാജപുരം:കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. സ്‌കൂളിന്റെ 70-ാം വാര്‍ഷികത്തെ അനുസ്മരിച്ച് 70 കുട്ടി ഗായകര്‍ വയനാട് വെള്ളാര്‍ മല സ്‌കൂളിലെ കുട്ടികള്‍ക്ക് ആദരമര്‍പ്പിച്ച് ആലപിച്ച ദേശഭക്തിഗാനം ശ്രദ്ധേയമായി. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ജോബി ജോസഫ് പതാക ഉയര്‍ത്തി. അധ്യാപകനായ സുരേഷ് പി എന്‍ സ്വാതന്ത്യദിന സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരി കാലായില്‍, കൃഷ്ണകുമാര്‍ എം, എസ്എംസി ചെയര്‍മാന്‍ ബി അബ്ദുള്ള, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജോബി ജോസഫ് , പ്രധാനധ്യാപിക ബിജി ജോസഫ് കെ, മദര്‍ പി ടി എ പ്രസിഡന്റ് രസിത പി , പി ടി എ വൈസ് പ്രസിഡന്റ് ഉമ്മര്‍ സി കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസവിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *