രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ക്ഷേത്രം മുഖ്യ രക്ഷാധികാരി സരോജമ്മ കോണത്ത് അധ്യക്ഷത വഹിച്ചു. ഹരീഷ് പി നായര്‍ വിശദീകരണം നടത്തി. ക്ഷേത്രം പ്രസിഡന്‍ട് വി രാമചന്ദ്രന്‍ നായര്‍, എം കുഞ്ഞമ്പു നായര്‍ അഞ്ജന മുക്കൂട്, കെ കുഞ്ഞികൃഷ്ണന്‍ നായര്‍ മണിക്കല്ല്, ദാമോദരന്‍ മാസ്റ്റര്‍ പരപ്പ, കുഞ്ഞിക്കണ്ണന്‍ നായര്‍ പുഴക്കര, സതീശന്‍ മാസ്റ്റര്‍ കമ്പല്ലൂര്‍, ബാലന്‍ മാസ്റ്റര്‍ പരപ്പ, വി മാധവന്‍ നായര്‍,സി ദാമോദരന്‍, ജ്യോതി രാജേഷ് എന്നിവര്‍ സംസാരിച്ചു.

ക്ഷേത്രം സെക്രട്ടറി ദിവകരന്‍ നായര്‍ സ്വാഗതവും ആഘോഷ കമ്മറ്റി കണ്‍വീനര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.മഹോത്സവത്തിനായുള്ള ധന സമാഹരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രം മുഖ്യ രക്ഷാധികാരി സരോജമ്മ കോണത്ത് നിര്‍വഹിച്ചു.ഭാരവാഹികള്‍ :വി മാധവന്‍ നായര്‍ (ചെയര്‍മാന്‍),ഇ ഭാസ്‌കരന്‍ നായര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഹരീഷ് പി നായര്‍ (ജനറല്‍ കണ്‍വീനര്‍ ) ,പി.കുഞ്ഞികൃഷ്ണന്‍ നായര്‍ (കണ്‍വീനര്‍)സി ദാമോദരന്‍ ( ട്രഷറര്‍).