പാണത്തൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാണത്തൂര്‍ പരിയാരത്തും കല്ലപ്പള്ളി സുള്ള്യ റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായി. പാണത്തൂര്‍ പരിയാരം തട്ടിലുള്ള ഓട്ടോ ഡ്രൈവര്‍ സതീശന്റെ വീടിന്റെ പുറകുവശത്ത് മണ്ണിടിഞ്ഞു. കല്ലപ്പള്ളി സുള്ള്യ റോഡിലെ മണ്ണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു.